Thursday 20 July 2017

കേരള പോലീസിന്‍റെ ഇരട്ടത്താപ്പ് നയം അധവ എറണാകുളത്തെ വബന്‍ സ്രാവുകളും തൃശ്ശൂരിലെ (ഏങ്ങണ്ടിയൂര്‍) പൊടിമീനും

എറണാകുളത്തെ സിനിമാ നടിയെയും നടനെയും ചുറ്റിപറ്റിയിട്ടുള്ള കേസിന്‍റെ അന്വേഷണം പൊടിപൊടിച്ചു നടക്കുന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ആ കേസില്‍ പ്രതിയെ ചോദ്യം ചെയ്യാനും കേസ് രജിസ്റ്റര്‍ ചെയ്യാനും എത്ര കാലതാമസം ഉണ്ടായെന്നും മുഖ്യമന്ത്രി മുതല്‍ കീഴോട്ട് എത്ര ഇടപെടലുകള്‍ ഉണ്ടായെന്നും ഒരുവിധം കേരളീയര്‍ക്കെല്ലാം അറിയാം.

എന്നാല്‍ തൃശ്ശൂരിലെ പാവറട്ടി പോലീസ് സംശയത്തിന്‍റെ പേരില്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ തിങ്കളാഴ്ച 17-07-2017 കസ്റ്റടിയില്‍ എടുത്ത ഏങ്ങണ്ടിയൂര്‍കാരന്‍ പയ്യന്‍റെ കാര്യം അധികമാരും അറിഞ്ഞിരിക്കാന്‍ വഴിയില്ല.  മൂന്നാം മുറയിലുള്ള ചോദ്യം ചെയ്യലിന്‍റെ കാഠിന്യം സഹിക്യ വയ്യാതെ ആത്മഹത്യ ചെയ്യേണ്ടി വന്നു. അന്വേഷണത്തില്‍ പോലിസുകാര്‍ക്ക് മരണവുമായി ബന്ധമുണ്ടെന്നു കണ്ടതിനാല്‍ രണ്ടു പോലീസുകാരെ സസ്പെന്റ് ചെയ്തെന്നാണ് അറിയുന്നത്. അത് എവിടെച്ചെന്നവസാനിക്കും എന്ന് കണ്ടറിയണം.


ഈ വൈരുധ്യങ്ങള്‍ കാണിക്കുന്നത് കേരള പൊലീസിന് താടിയുള്ളപ്പനെ പേടിയുണ്ട് എന്നല്ലെ? അല്ലെങ്കില്‍ കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കട്ടവനാക്കും എന്നുമല്ലേ? ഇതില്‍ പണത്തിന്റെ പങ്കും ഏറെയില്ലെ?

കൂടുതല്‍ വിവരങ്ങള്‍ക്ക് : www.manjaly.net 

No comments:

Post a Comment