Sunday, 22 July 2018

കേരള ഇലെക്ട്രിസിറ്റി ബോര്‍ഡിന്‍റെ അനീതിക്ക് ഉപഭോക്ത കോടതി വിരാമമിട്ടു

കേരള ഇലെക്ട്രിസിറ്റി ബോര്‍ഡിന്റെ വാദം തള്ളി, നിയമവിരുദ്ധമായി കുടുതല്‍ ഈടാക്കിയ തുക തിരിച്ചു നല്‍കാനും, നഷ്ടപരിഹാരവും കോടതിചിലവും നല്‍കാനും ഉപഭോക്ത കോടതി ഉത്തരവിട്ടു. പരാതിക്കാരി നേരിട്ടാണ് കോടതിയില്‍ പരാതി നല്‍കിയത്.

ചേര്‍പ് പഞ്ചായത്തില്‍ പരാതിക്കാരി സ്വന്തം വീട്ടാവശ്യത്തിന് ഇലെക്ട്രിസിറ്റി കണക്ഷന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ 04-10-2014ന്,  വീടിനുള്ളില്‍ തന്നെ അടുക്കളയും ശുചിമുറിയും ഇല്ലെന്നു പറഞ്ഞ്‌ ഇരട്ടി ചാര്‍ജുള്ള വ്യവസായിക ആവശ്യത്തിനുള്ള കണക്ഷനാണ് നല്‍കിയത്. അടുക്കളയും ശുചിമുറിയും വീടിനോട് തൊട്ടുപുറത്തു ഉണ്ടെന്നു പറഞ്ഞിട്ടും വീടിനുള്ളില്‍ തന്നെ വേണമെന്ന് പറഞ്ഞാണ് കണക്ഷന്‍ മാറ്റികൊടുക്കാന്‍  ബോര്‍ഡ് തയ്യാറാവാതിരുന്നത്.

അതിനുശേഷം പരാതിക്കാരി വാക്കാലും എഴുത്ത് മൂലവും, വിവരവകാശ നിയമമനുസരിച്ചും പല അപേക്ഷകളും നല്‍കിയിട്ടും പ്രയോജനമൊന്നും ഉണ്ടായില്ല. അതിനു ശേഷമാണു തൃശൂര്‍ ഉപഭോക്ത കോടതിയെ സമീപിച്ചത്.

കോടതിയില്‍ പരാതിക്കാരി, ബോര്‍ഡിന്റെ പ്രവര്‍ത്തി നിയമ വിരുദ്ധമാണെന്നും അങ്ങിനെയൊരു നിയമം നിലവിലില്ലെന്നും വാദിച്ചു. ഈ വാദത്തിനെതിരായി ഏതെങ്കിലും നിയമമോ മറ്റേതെങ്കിലും വിജ്ഞാപനമോ കോടതിക്കു മുന്പാകെ ഹാജരാക്കുന്നതില്‍ ബോര്‍ഡ് തികച്ചും പരാജയപ്പെട്ടു എന്ന് പറഞ്ഞുകൊണ്ടാണ് കോടതി പരാതിക്കാരിക്ക്  അനുകൂലമായി 29-6-2018 ന് വിധി പറഞ്ഞത്.

(Home page- www.manjaly.net )

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന കോടതിയുടെ ഉത്തരവിന്‍റെ പ്രധാന ഭാഗം വായിക്കുക:-

"CONSUMER DISPUTES REDRESSAL FORUM
AYYANTHOLE, THRISSUR-3
Complaint Case No. CC/16/489
1. Smt.Jessy Joseph Manjaly...........Complainant(s)
            Versus
1. Senior Superintendant-............Opp.Party(s)

..........
..........
6.The Forum has studied all aspects of the case and gone through all records made available. The Forum is of opinion that considering the strong objection of the complainant , it was for the opposite parties to prove the genuineness of the decision by producing proper evidence in support .We can see that the O.P. has miserably failed to produce even any rule/regulation/circular which defined the minimum requirements of a premise to be qualified for domestic/residential tariff or as commercial tariff. In the circumstances, we are bound to consider the prayer of the complainant positively.

7.In the result, the complaint is allowed. The opposite parties are directed to take immediate steps to convert the connection to domestic category .The connection will be treated as of domestic tariff with effect from 4-10-14, being the date of the connection .The arrears in this respect should be adjusted in the future bills within one year .This is in addition to compensation and cost.....
Pronounced in the open Forum this the 29th day of June 2018."
      Home page- www.manjaly.net